Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage Of Doctors

Kannur

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് വൃ​ക്ക​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കു​റ​ഞ്ഞു; രോ​ഗി​ക​ൾ വ​ല​യു​ന്നു

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​യി. മൂ​ന്നു മാ​സം മു​ന്പ് ഒ​പി​യി​ൽ മൂ​ന്ന് ഡോ​ക്ട​മാ​ർ 150 രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. 30 രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ടോ​ക്ക​ൺ അ​നു​വ​ദി​ക്കു​ന്ന​ത്.​തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നെ​ഫ്രോ​ള​ജി (വൃ​ക്ക​രോ​ഗ)​വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടുത​ന്നെ രാ​വി​ലെ ഏ​ഴി​ന് കൊ​ടു​ക്കു​ന്ന ടോ​ക്ക​ൺ വാ​ങ്ങാ​ൻ വേ​ണ്ടി ത​ലേ​ദി​വ​സ​മെ​ത്തി രാ​വി​ലെ അ​ഞ്ചി​ന് മു​ന്പ് ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വൃ​ക്ക​രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും. ടോ​ക്ക​ൺ വി​ത​ര​ണം 30 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നാ​ൽ വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ടോ​ക്ക​ൺ കി​ട്ടാ​തെ തി​രി​ച്ചു​പോ​കു​ന്ന​ത്.

നേ​ര​ത്തെ മി​ക​ച്ച​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി​രു​ന്നു വൃ​ക്ക​രോ​ഗ വി​ഭാ​ഗം. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ യൂ​ണി​റ്റി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ട്രാ​ൻ​സ്‌​പ്ലാ​ന്‍റേ​ഷ​ൻ ഐ​സി​യു, പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ എ​ന്നി​വ ആ​ശു​പ​ത്രി​യു​ടെ ആ​റാം നി​ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും മ​റ്റ് അ​നു​ബ​ന്ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​സോ​ട്ടോ​യു​ടെ ലൈ​സ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ല​ഭ്യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൃ​ക്ക​ദാ​താ​ക്ക​ളാ​യ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും നെ​ഫ്രോ​ള​ജി ഒ​പി​യി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

വൃ​ക്ക​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ലീ​വി​ൽ പ്ര​വേ​ശി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. മ​റ്റൊ​രു ഡോ​ക്ട​ർ ദീ​ർ​ഘാ​വ​ധി​യെ​ടു​ത്ത് തു​ട​ർ​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്താ​ണ്. പ​ക​രം ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​താ​ണ് രോ​ഗി​ക​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്ന​താ​ണ്. എ​ത്ര​യും വേ​ഗം ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up